AUTO

പഴയ ഫോർച്യൂണറിന് കിടിലൻ മേക്ക്ഓവർ; ആദ്യ കാറിന് പുതുജീവൻ നൽകി സൂര്യകുമാർ യാദവ്


ആദ്യമായി സ്വന്തമാക്കിയ വാഹനങ്ങളോട് എല്ലാവർക്കും ഒരു പ്രത്യേക മമതയുണ്ടാകും. അതിൽ സഞ്ചരിച്ച യാത്രകളും ഓർമകളുമെല്ലാം എന്നും മധുരമുള്ളതായിരിക്കും. പിന്നീട് എത്ര വാഹനങ്ങൾ വന്നാലും ആദ്യവാഹനം പഴയ രൂപത്തിൽ തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. അത്തരത്തിലൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്.തുരുമ്പെടുത്ത ഭാഗങ്ങൾ മാറ്റി പുതിയ മെറ്റൽ ഷീറ്റുകൾ വെൽഡ് ചെയ്തും മെക്കാനിക്കൽ തകരാറുകൾ പരിഹരിച്ചും തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളിൽ, എസ്‌യുവിയുടെ രൂപം പൂർണ്ണമായും മാറ്റാനായി ഓട്ടോറൗണ്ടേഴ്സിന്റെ പ്രശസ്തമായ ഇൻ-ഹൗസ് സ്പാർട്ടൻ ബോഡി കിറ്റ് ആണ് ഉപയോഗിച്ചത്. കൂടുതൽ അഗ്രസീവ് ആയ ഫ്രണ്ട് ബമ്പർ, വലിയ ബോണറ്റ് സ്കൂപ്പ്, ആഫ്റ്റർമാർക്കറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫെൻഡർ ഫ്ലെയറുകൾ, പുതിയ റിയർ ബമ്പർ, 18 ഇഞ്ച് അലോയ് വീലുകൾ, കാർബൺ ഫൈബർ ഫിനിഷുള്ള ഒആർവിഎമ്മുകൾ എന്നിവ എക്സ്റ്റീരിയറിൽ ഘടിപ്പിച്ചു. ലാൻഡ് റോവർ ഡിഫെൻഡറിൽ കാണുന്ന ആകർഷകമായ പെട്രാ കോപ്പർ നിറമാണ് ബോഡിക്ക് നൽകിയത്.വാഹനത്തിന്റെ ഇന്റീരിയറിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. കാബിനിൽ റാസ്‌ബെറി കളർ നാപ്പ ലെതർ അപ്ഹോൾസ്റ്ററിയാണ് നൽകിയിരിക്കുന്നത്. പുത്തൻ തലമുറ ഫോർച്യൂണറിന്റെ സ്റ്റിയറിങ് വീൽ, ആഫ്റ്റർമാർക്കറ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കസ്റ്റമൈസ് ചെയ്ത ഡോർ പാഡുകൾ എന്നിവ ചേർത്തതോടെ അകത്തളം അത്യാധുനികമായി മാറി.


Sports ⏭️

Back to top button