NEWS

മെഡിക്കൽ കോളജ്: പാർട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കാൻ നീക്കം, പ്രതിഷേധം


തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരായി മതിയായ യോഗ്യതയില്ലാത്തവരെയും ബന്ധുക്കളെയും നിയമിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന സുരക്ഷാ ജീവനക്കാരുടെ അഭിമുഖം മാറ്റി. കാലാവധി കഴിഞ്ഞവർക്ക് പകരം പുതിയവരെ നിയമിക്കാനെന്ന പേരിൽ പാർട്ടിക്കാരെയും അടിസ്ഥാന യോഗ്യതയില്ലാത്തവരെയും തിരുകിക്കയറ്റാൻ നീക്കം നടത്തുന്നതായാണ് ആക്ഷേപം ഉയർന്നത്.ആശുപത്രി വികസന സമിതി വഴി 17 വനിതാ സുരക്ഷാ ജീവനക്കാരെ തിരഞ്ഞെടുക്കാനായാണ് അഭിമുഖം നിശ്ചയിച്ചിരുന്നത്. ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ ആശുപത്രി വികസന സമിതി അഭിമുഖം മാറ്റിവച്ചു. വിമുക്ത ഭടൻമാരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കെക്സ്കോൺ ( കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ ഡവലപ്്മെന്റ് ആൻഡ് റീ ഹാബിലിറ്റേഷൻ കോർപറേഷൻ) വഴി നിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് ലംഘിച്ചെന്നാണ് ഉയരുന്ന പ്രധാന ആരോപണം.


Fashion ⏭️

Back to top button