BUSINESS
നിങ്ങളുടെ ഭൂമിക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തോ; മണ്ണിന്റെ സ്വഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, തികച്ചും സൗജന്യം

Krishi Bhavan Kerala: കേരളത്തിലെ കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത സൗജന്യമായി ശാസ്ത്രീയമായി പരിശോധിക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ( Soil Health Card ) പദ്ധതിയിലൂടെ മണ്ണിലെ pH മൂല്യം, അമ്ലത്വം, 12 പ്രധാന പോഷക ഘടകങ്ങള്‍ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് കൃഷി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. കര്കഷര്ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്.എന്താണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (Soil Health Card)കര്‍ഷകരുടെ കൃഷിഭൂമിയിലെ മണ്ണിലെ പോഷക ലഭ്യത, അമ്ലത്വം (pH), മറ്റ് രാസ- ഭൗതിക ഘടകങ്ങള്‍ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് നല്കുന്ന റിപ്പോര്‍ട്ട് കാര്‍ഡാണിത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം പോലുള്ള പ്രധാന പോഷകങ്ങള്‍, സള്‍ഫര്‍, സിങ്ക്, ഐറണ്‍, ബോറോണ്‍ പോലുള്ള ദ്വിതീയ/ സൂക്ഷ്മ പോഷകങ്ങള്‍, pH മൂല്യം തുടങ്ങി 12 ഘടകങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.മലയാളികള്‍ക്ക് ലഭ്യമായ സൗജന്യ പദ്ധതികേരളത്തില്‍ പൂര്‍ണ്ണമായും സൗജന്യമാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനും കാര്‍ഡ് വിതരണം ചെയ്യുന്നതിനും കര്‍ഷകരില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സംസ്ഥാന കൃഷി വികസന കര്‍ഷകക്ഷേമ വകുപ്പും, മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക കൃഷി ഭവനങ്ങള്‍, ജില്ലാ മണ്ണ് പരിശോധനാ ലാബുകള്‍ (Soil Testing Labs), മൊബൈല്‍ മണ്ണ് പരിശോധനാ യൂണിറ്റുകള്‍, കൃഷി വിജ്ഞാന് കേന്ദ്രങ്ങള്‍ (KVK) എന്നിവ വഴിയാണ് സേവനം ലഭ്യമാക്കുന്നത്.മണ്ണ് പരിശോധനയ്ക്ക് എങ്ങനെ അപേക്ഷിക്കാംസ്വന്തം പ്രദേശത്തെ കൃഷി ഓഫീസറെയോ, കൃഷി അസിസ്റ്റന്റിനെയോ സമീപിച്ച് മണ്ണ് പരിശോധന നടത്താനുള്ള താല്‍പ്പര്യം അറിയിക്കാം. അല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ മണ്ണ് സാമ്പിള്‍ ശേഖരിച്ച് കൃഷിഭവനിലോ തൊട്ടടുത്തുള്ള മണ്ണ് പരിശോധനാ ലാബിലോ നേരിട്ട് നല്‍കാം. കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴിയോ, ‘Soil Health Card’ മൊബൈല്‍ ആപ്പ് വഴിയോ കര്‍ഷകര്‍ക്ക് മുമ്പത്തെ പരിശോധനാ ഫലങ്ങള്‍ പരിശോധിക്കാനും, ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.മലയാളി കര്‍ഷകരുടെ നേട്ടങ്ങള്മണ്ണിന്റെ അമ്ലത്വം (pH) കൃത്യമായി അറിയാമെന്നതാണ് പ്രധാന നേട്ടം. കേരളത്തിലെ ഭൂരിഭാഗം മണ്ണും കനത്ത മഴ കാരണം അമ്ലഗുണം (Acidic) ഉള്ളതാണ്. എത്ര അളവില്‍ ഡോളമൈറ്റ് അല്ലെങ്കില്‍ ചുണ്ണാമ്പ് നല്‍കണമെന്ന് കൃത്യമായി അറിയാന്‍ ഈ പരിശോധന സഹായിക്കും.കാര്യങ്ങള്‍ മനസിലാക്കി ആവശ്യത്തിന് മാത്രം വളം നല്‍കുന്നത് അനാവശ്യ കൃഷി ചെലവ് കുറയ്ക്കാന്‍ സഹായിക്കും. അനാവശ്യമായ രാസവളപ്രയോഗം ഒഴിവാക്കുന്നത് മണ്ണിന്റെ ഗുണം നിലനിര്‍ത്താനും സഹായിക്കും. നെല്ല്, തെങ്ങ്, റബ്ബര്‍, കുരുമുളക്, ഏലം, പച്ചക്കറികള്‍ എന്നിവയ്ക്ക് ആവശ്യമായ സൂക്ഷ്മപോഷകങ്ങള്‍ നല്കി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാം. മണ്ണിലെ പോഷകക്കുറവ് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്താം.മണ്ണ് സാമ്പിള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വളപ്രയോഗമോ, ചുണ്ണാമ്പ് ഇടലോ നടത്തി കുറഞ്ഞത് 1 മുതല്‍ 2 മാസം കഴിഞ്ഞ ശേഷമേ സാമ്പിള്‍ എടുക്കാവൂ. വരമ്പുകള്‍, തണലുള്ള ഇടങ്ങള്‍, ജൈവവളക്കുഴികള്ക്ക് സമീപം, വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പിള്‍ എടുക്കരുത്. പറമ്പിന്റെ വശങ്ങളില് നിന്നും മധ്യഭാഗത്തു നിന്നും V ആകൃതിയില്‍ (സീസണല്‍ വിളകള്‍ക്ക് 15 സെ.മീ, മരങ്ങള്‍ക്ക് 30 സെ.മീ താഴ്ചയില്‍) കുഴിയെടുത്ത് മണ്ണ് ശേഖരിക്കണം. ശേഖരിച്ച മണ്ണ് വെയിലത്ത് ഇടാതെ തണലില്‍ വെച്ച് ഉണക്കിയ ശേഷം കവറിലാക്കി പേര്, സര്‍വേ നമ്പര്‍, വിള എന്നിവ രേഖപ്പെടുത്തി നല്‍കണം. കൃത്യമായി 3 വര്‍ഷത്തിലൊരിക്കല്‍ മണ്ണ് പരിശോധന ആവര്‍ത്തിക്കുന്നത് ഉചിതമാണ്.
Read News




