NEWS
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട് ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസിൽ കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ.റാഷിക്കിനെ (58) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 20 ന് ആണ് അതിജീവിതയെ ഇയാൾ കാറില്‍ കയറ്റി കൊയിലാണ്ടിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ചേവായൂര്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.പ്രതി കോഴിക്കോട് ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍ ബിബിന്ലാലിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ചേവായൂര്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ രഘീഷ്, എസ്സിപിഒമാരായ സിന്‍ജിത്, വിജീഷ്, പ്രശോഭ്, സിപിഒമാരായ വിജിനേഷ്,വിജേഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Fashion ⏭️




