NEWS
ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ച് സ്കൂൾ ജീവനക്കാരൻ; അടിച്ചത് എച്ചിൽ കൈ കൊണ്ട്, പ്രതിഷേധം

കൊല്ലം∙ ഒൻപതാം ക്ലാസുകാരനെ സ്‌കൂള്‍ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. കടയ്ക്കൽ കുറ്റിക്കാട് സിപിഎച്ച്എസ്എസിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച് ജനൽ പാളി അടഞ്ഞതിനു രജീഷ് കുട്ടിയെ മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.സംഭവത്തിന് പിന്നാലെ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ നടപടി എടുക്കുമെന്ന് സ്കൂൾ അധികൃതർ വാക്ക് നൽകിയതോടെ പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ സ്‌കൂൾ ഹെഡ്മിസ്ട്രസിനു പരാതി നൽകിയിട്ടും രജീഷിനെതിരെ നടപടി എടുത്തില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.
Fashion ⏭️




