BUSINESS

ജോലി പോയാല്‍ 90 ദിവസത്തേക്ക് ശമ്പളം; സ്വകാര്യ ജീവനക്കാര്‍ക്ക് വലിയ ആശ്വാസമായി ABVKY സ്‌കീം 2027 വരെ നീട്ടി


ESIC ABVKY scheme Extended : സ്വകാര്യ മേഖലയില്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്ന ഇഎസ്ഐസിയുടെ ‘അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന’ (ABVKY) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ 2027 ജൂണ്‍ 30 വരെ നീട്ടി. പദ്ധതിയിലൂടെ യോഗ്യരായ തൊഴിലാളികള്‍ക്ക് പരമാവധി 90 ദിവസത്തേക്ക് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രതിസന്ധ ഘട്ടങ്ങളില്‍ പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് ഈ സ്‌കീം.എബിവികെവൈ (ABVKY) സ്‌കീംഎംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ESIC) വഴി നടപ്പിലാക്കുന്ന ഒരു ക്ഷേമപദ്ധതിയാണ് അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന. ജോലി നഷ്ടപ്പെടുന്ന ഇഎസ്‌ഐസി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പുതിയ ജോലി ലഭിക്കുന്നതുവരെ ഒരു താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി.കാലാവധി 1 വര്‍ഷത്തേയ്ക്ക് കൂടി നീട്ടിഅപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ പെട്ടെന്ന് ബാധിക്കുമെന്നത് കണക്കിലെടുത്താണ് ഈ സ്‌കീം സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്തുന്നത് വരെ ഒരു താല്‍ക്കാലിക സാമ്പത്തിക താങ്ങായി ഈ സ്‌കീം പ്രവര്‍ത്തിക്കും. 2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെ ഒരു വര്‍ഷത്തേക്ക് പദ്ധതി നീട്ടിയിരിക്കുകയാണ്.സ്‌കീമിന്റെ നേട്ടങ്ങളും സവിശേഷതകളുംജോലി നഷ്ടപ്പെട്ടാല്‍ പരമാവധി 90 ദിവസത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. തുക നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് (Direct Benefit Transfer – DBT) എത്തുന്ന തരത്തിലാണ് സ്‌കീം. ക്ലെയിമുകള്‍ ഓണ്‍ലൈനായി എളുപ്പത്തില്‍ സമര്‍പ്പിക്കാനും, പ്രോസസ് ചെയ്യാനും സാധിക്കും. ഒരു തൊഴിലാളിക്ക് തന്റെ ജീവിതത്തില്‍ പരമാവധി 90 ദിവസത്തേക്ക് മാത്രമേ ഈ സ്‌കീം ലഭിക്കൂ. ഇത് ഒറ്റത്തവണയായോ പല തവണകളായോ ക്ലെയിം ചെയ്യാം.തൊഴിലാളിയുടെ ശരാശരി പ്രതിദിന വരുമാനത്തിന്റെ 50 ശതമാനമാണ് സഹായമായി ലഭിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ശരാശരി പ്രതിദിന വരുമാനം 1000 രൂപയാണെങ്കില്‍, അതിന്റെ 50 ശതമാനമായ 500 രൂപ വീതം പരമാവധി 90 ദിവസത്തേക്ക് സാമ്പത്തിക സഹായമായി ലഭിക്കും.മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെഇഎസ്‌ഐസി വഴി ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കേരളത്തിലെ സ്വകാര്യ മേഖലയിലെ നിരവധി ജീവനക്കാര്‍ക്ക് ഈ കാലാവധി നീട്ടല്‍ വലിയ ആശ്വാസമാണ്. പെട്ടെന്ന് ജോലി പോകുന്ന സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ നടത്താനും, സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ പുതിയൊരു ജോലി കണ്ടെത്താനുമുള്ള സുരക്ഷ മലയാളികള്‍ക്ക് ഇതിലൂടെ ഉറപ്പാക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇഎസ്‌ഐസിയുടെ (ESIC) ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണു ക്ലെയിം സമര്‍പ്പിക്കേണ്ടത്. പണം നേരിട്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ഇഎസ്‌ഐസിയില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ഇതിന് നിശ്ചിത യോഗ്യതകള്‍ പാലിക്കേണ്ടതുണ്ട്.ജോലി നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പുള്ള 12 മാസം ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ജോലി ചെയ്തിരിക്കണമെന്നതാണ് പ്രധാന യോഗ്യത. ഈ 12 മാസ കാലയളവിലെ ഒരു സംഭാവനാ കാലയളവിലെങ്കിലും (Contribution period) കുറഞ്ഞത് 78 ദിവസമെങ്കിലും ഇഎസ്‌ഐസി വിഹിതം (Contribution) അടച്ചിരിക്കണം.ജോലി നഷ്ടപ്പെട്ടതിന്റെ കാരണം ഇഎസ്‌ഐസിയുടെ നിബന്ധനകള്‍ക്ക് വിധേയമാണോ എന്നതും വളരെ പ്രധാനമാണ്. ഇതൊരു താല്‍ക്കാലിക സഹായം മാത്രമാണ്. സ്ഥിര വരുമാനത്തിനുള്ള മാര്‍ഗമല്ലെന്ന് പ്രത്യേകം ഓര്‍ക്കുക.


Read News

Back to top button