ശബരിമലയിൽ 55 പവന്റെ സ്വർണക്കിരീടം കാണാനില്ല; പകരം മുക്കുപണ്ടം

ശബരിമല
പത്തനംതിട്ട: ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടന്ന തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണ് കാണാതായത്.
സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്നാണ് വിവരം. വജ്രത്തിന് സമാനമായ വെള്ളക്കല്ലും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ഭക്തർ സമർപ്പിച്ചതിന് അന്ന് 445.78 ഗ്രാമാണ് ആകെ തൂക്കം. എന്നാൽ ഇപ്പോൾ ഉള്ള മുക്കുപണ്ട കിരീടത്തിന് 240 ഗ്രാം മാത്രമാണ് ഉള്ളത്. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ഇതിലാണ് നിർണായകവിവരങ്ങൾ പുറത്തുവന്നത്.
English Summary
A 55.72-pavan gold crown kept in the strong room at Sabarimala is reportedly missing. The crown, donated by devotees from Tamil Nadu in 2012, was discovered missing during an inventory conducted as per a Kerala High Court directive.
RELATED TOPICS: SABARIMALA GOLD CROWN, SABARIMALA GOLD THEFT, GOLD CROWN MISSING, SABARIMALA STRONG ROOM, TRAVANCORE DEVASWOM BOARD
Read News ⏭️




