BUSINESS
സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും തുറക്കും; 5 ദിവസത്തെ പണിമുടക്ക് തടസങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

Bank Strike Updates: ബാങ്ക് ജീവനക്കാരുടെ 3 ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് കാരണം രാജ്യത്ത് തുടര്‍ച്ചയായി 5 ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ അടിയന്തര നീക്കവുമായി കേന്ദ്ര സര്‍ക്കാരും, റിസര്‍വ് ബാങ്കും. സെപ്റ്റംബര്‍ 28 മുതല്‍ ആരംഭിക്കുന്ന UFBU പണിമുടക്കിന് തൊട്ടുമുന്നോടിയായി, സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും (PSU Banks) തുറന്നു പ്രവര്‍ത്തിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യ സാമ്പത്തിക ഇടപാടുകള്‍ തടസമില്ലാതെ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.എന്തുകൊണ്ട് ഞായറാഴ്ച പ്രവര്‍ത്തനംബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 26, 27 തീയതികള്‍ യഥാക്രമം നാലാം ശനിയും, ഞായറുമായതിനാല്‍ വാരാന്ത്യ അവധികളാണ്. പണിമുടക്കും വാരാന്ത്യ അവധിയും ഒന്നിച്ചു വരുമ്പോള്‍ തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കുന്നതിനാണ് ഞായറാഴ്ച ബാങ്കുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കംജനങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, ഇടപാടുകാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. സെപ്റ്റംബര്‍ 30 എന്നത് ബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പ് (half-yearly closing) നടക്കുന്ന ദിവസമാണ്. ഈ സമയത്തെ ട്രഷറി പ്രവര്‍ത്തനങ്ങളും, ഫണ്ട് വകയിരുത്തലുകളും, മറ്റ് സാമ്പത്തിക ഇടപാടുകളും തടസപ്പെടാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാരിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും ഈ അടിയന്തര ഇടപെടല്‍.സാധാരണക്കാര്‍ക്ക് എന്തൊക്കെ സേവനങ്ങള്‍ ലഭിക്കുംസാധാരണ പ്രവൃത്തി ദിവസങ്ങളിലേത് പോലെ തന്നെ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഞായറാഴ്ച ജനങ്ങള്‍ക്ക് ലഭ്യമാകും. ബാങ്ക് ശാഖകള്‍, ബാങ്ക് ഓഫീസുകള്‍, എടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ശാഖകള്‍, കറന്‍സി ചെസ്റ്റുകള്‍ എന്നിവ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അനുമതി നല്‍കിയിട്ടുണ്ട്. വരുന്ന പണിമുടക്ക് ദിവസങ്ങളില്‍ അത്യാവശ്യ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.ഏതൊക്കെ ബാങ്കുകള്‍ തുറക്കുംരാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും (Public Sector Banks – ഉദാഹരണത്തിന് SBI, Canara Bank, Bank of Baroda തുടങ്ങിയവ), പ്രാദേശിക ഗ്രാമീണ ബാങ്കുകളും (Regional Rural Banks) സെപ്റ്റംബര്‍ 27 ഞായറാഴ്ച സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ ബാങ്കുകളെ പറ്റി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. വരും മണിക്കൂറുകളില്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും.3 ദിവസത്തെ ബാങ്ക് സമരത്തിനുള്ള കാരണങ്ങള്‍ബാങ്കിംഗ് മേഖലയില്‍ ആഴ്ചയില്‍ 5 പ്രവൃത്തി ദിവസങ്ങള്‍ അനുവദിക്കണം എന്നതാണ് ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇതിനുവേണ്ടിയാണ് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം സര്‍ക്കാരും, ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരോട് സമരം പിന്‍വലിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read News




