AUTO
ക്രേറ്റയ്ക്ക് താഴെ ബയോൺ; പുതിയ എസ്യുവി മോഡലുമായി ഹ്യുണ്ടേയ്, ബുക്കിങ് ആരംഭിച്ചു

മിഡ് സൈസ് എസ്യുവി ബയോണിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ് ഇന്ത്യ ലിമിറ്റഡ്. വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലുള്ള പുതിയ എസ്യുവി മോഡലായ ബയോൺ അടുത്ത മാസം വിപണിയിൽ എത്തുന്നിന് മുന്നോടിയായാണ് ബുക്കിങ് ആരംഭിച്ചത്. 11000 രൂപ നൽകി ഓൺലൈനായോ ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ ബയോൺ ബുക്ക് ചെയ്യാം. നേരത്തെ വാഹനത്തിന്റെ രേഖാ ചിത്രങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടിരുന്നു. ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ഫിലോസഫിയിലാണ് വാഹനം ഒരുങ്ങുന്നത്. വെന്യുവിന്റെയും ക്രെറ്റയുടേയും ഇടയിൽ വരുന്ന എസ്യുവി ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ബോക്സി രൂപത്തേക്കാൾ സ്പോർട്ടി ക്രോസ്ഓവർ സ്റ്റൈലിലാണ് വാഹനം ഒരുങ്ങുന്നത്.സ്പോർട്ടി എക്സ്റ്റീരിയർ ഡിസൈൻഷാർപ് ക്യാരക്ടർ ലൈനുകളും മസ്കുലർ ലുക്കുമാണ് ബയോണിന്റെ പ്രധാന ആകർഷണം. മുൻഭാഗത്ത് എച്ച്-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ സ്പ്ലിറ്റ് ഹെഡ്ലാമ്പും, ബമ്പറിലായി പ്രധാന ഹെഡ്ലാമ്പും റഗ്ഗ്ഡ് സ്കിഡ് പ്ലേറ്റുമുണ്ട്. നാലു മീറ്ററിലധികം നീളമുള്ള ഈ വാഹനത്തിന് വശങ്ങളിൽ വീൽ ആർച്ചുകളും ഫങ്ഷണൽ റൂഫ് റെയിലുകളുമുണ്ട്. പിൻഭാഗത്ത് നേർത്ത എൽഇഡി കണക്റ്റഡ് ലൈറ്റ് ബാറും റൂഫ് സ്പോയിലറും നൽകി ഡിസൈൻ കൂടുതൽ ആകർഷകമാക്കിയിരിക്കുന്നു.പ്രീമിയം ഇന്റീരിയറും ഫീച്ചറുകളുംഎൻജിനും പെർഫോമൻസുംക്രെറ്റയിൽ ഉപയോഗിക്കുന്ന കരുത്തുറ്റ 1.5 ലീറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനായിരിക്കും ബയോണിന് കരുത്തേകുക. മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാകും. പെട്രോളിന് പുറമെ അണ്ടർബോഡി ടാങ്ക് സജ്ജീകരണത്തോടെ ഫാക്ടറി ഫിറ്റഡ് സിഎൻജി വേരിയന്റും വാഹനത്തിൽ ഉണ്ടാകും. ഇതോടെ നാല് മീറ്ററിലധികം നീളമുള്ള ഹ്യുണ്ടേയ്യുടെ ആദ്യ സിഎൻജി മോഡലായി ബയോൺ മാറും.
Sports ⏭️




