LIFESTYLE

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ എഐ: എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം


എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്ക് ‘ടിയ’ എന്ന എഐ സംവിധാനത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയതിന് പുരസ്കാരം. ‘ഉപഭോക്തൃ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം’ എന്ന പുരസ്‌കാരമാണ് ലഭിച്ചത്. യു.ബി.എസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലും പുരസ്കാരദാന ചടങ്ങിലുമായിരുന്നു ഈ അംഗീകാരം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് നടപ്പാക്കുന്ന മാറ്റങ്ങൾക്കുള്ള പ്രധാന അംഗീകാരം കൂടിയാണിത്. യാത്രക്കാരുടെ സഹായത്തിനായുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ മുഖമാണ് ടിയ.അടുത്തിടെ സ്കൈട്രാക്സിന്റെ ഫോർ സ്റ്റാർ വേൾഡ് എയർലൈൻ റേറ്റിംഗും എയർ ഇന്ത്യ എക്സ്പ്രസിന് ലഭിച്ചിരുന്നു. ബജറ്റ് വിമാനക്കമ്പനികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് സ്കൈട്രാക്സിന്റെ ഫോർ സ്റ്റാർ റേറ്റിംഗ്.വിമാനത്തിനുള്ളിലെ സേവനങ്ങൾ, വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയിൽ കൈവരിച്ച പുരോഗതിയാണ് സ്കൈട്രാക്സിന്റെ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെങ്കിൽ ടിയ പോലുള്ള എഐ അധിഷ്ഠിത സംവിധാനങ്ങളിലൂടെ എയർ ഇന്ത്യ എക്സ്പ്രസിലെ ഡിജിറ്റൽ സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുകയാണ്. യാത്രയുടെ ഓരോ ഘട്ടത്തിലും ഏറ്റവും വേഗത്തിൽ ലളിതവും വ്യക്തിഗതവുമായ സഹായം ലഭ്യമാക്കുകയാണ് ടിയയുടെ ലക്ഷ്യം. 2021ൽ അവതരിപ്പിച്ച ടിയ ഇന്ത്യയിലെ ഒരു വിമാനക്കമ്പനി അവതരിപ്പിച്ച ആദ്യ ചാറ്റ്‌ബോട്ട് അധിഷ്ഠിത സഹായ സംവിധാനമാണ്.എഐ സാങ്കേതിക മികവിനൊപ്പം മാനുഷിക പരിഗണനയും സംയോജിപ്പിച്ചാണ് ടിയ പ്രവർത്തിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സ്ആപ്പ്, കോണ്ടാക്ട് സെന്റർ എന്നിവയിലൂടെ മുഴുവൻ സമയവും ടിയയുടെ സേവനം ലഭ്യമാണ്. നിലവിൽ 75 ശതമാനത്തിലധികം യാത്രക്കാരുടെയും ആവശ്യങ്ങൾ ടിയയിലൂടെ തന്നെ പരിഹരിക്കപ്പെടുന്നുണ്ട്. ഇത് യാത്രക്കാർക്ക് വളരെയധികം സമയം ലാഭിക്കാനും സഹായിക്കുന്നു.ടിക്കറ്റ് ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട്, വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കൽ, ബാഗേജ് സംബന്ധമായ അന്വേഷണങ്ങൾ, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി നൂറിലധികം കാര്യങ്ങൾ ടിയയിലൂടെ സ്വയം കൈകാര്യം ചെയ്യാം. പ്രതിദിനം ഏകദേശം 15,000 ഉപഭോക്തൃ അന്വേഷണങ്ങളാണ് ടിയ പരിഗണിക്കുന്നത്.ഏപ്രിലിൽ പശ്ചിമേഷ്യയിൽ യാത്രാ തടസങ്ങൾ ഉണ്ടായ സമയത്തും ടിയ നിർണായക പങ്കുവഹിച്ചിരുന്നു. അന്ന് ലഭിച്ച ഉപഭോക്തൃ അന്വേഷണങ്ങളിൽ ഏകദേശം അഞ്ചിൽ നാലും ടിയ വിജയകരമായി കൈകാര്യം ചെയ്തു. സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി ബുക്കിംഗിലെ മാറ്റങ്ങൾ, യാത്രയുടെ പുനഃക്രമീകരണം, റദ്ദാക്കൽ തുടങ്ങിയവയും ടിയയിലൂടെ സാധിച്ചു.വിവിധ ഭാഷകളിലുള്ള സഹായം, കൂടുതൽ വ്യക്തിഗതമായ സേവനം, വിപുലമായ സ്വയംസേവന സൗകര്യങ്ങൾ തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ ടിയയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ. വാട്സ്ആപ്പിലൂടെ +91 6360012345 എന്ന നമ്പറിലും വിമാനക്കമ്പനിയുടെ വോയിസ് സപ്പോർട്ട് സേവനത്തിലൂടെ +91 124 4435600 എന്ന നമ്പറിലും യാത്രക്കാർക്ക് ടിയയുമായി ബന്ധപ്പെടാം. ആവശ്യമെങ്കിൽ യാത്രക്കാർക്ക് നേരിട്ട് കസ്റ്റമർ കെയർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സാധിക്കും.

English Summary

Air India Express has been honored with the ‘Best use of AI in customer experience’ award for its ‘Tia’ AI system. This recognition, presented at the 25th UBS Forums summit, acknowledges Tia’s role in enhancing passenger facilities and digital services. Launched in 2021, Tia handles over 15,000 daily customer queries for bookings, cancellations, and other services.
RELATED TOPICS: AIR INDIA EXPRESS, AIR INDIA EXPRESS AI TIYA, AIR INDIA EXPRESS AWARD


News ⏭️

Back to top button