NEWS

അസംഗഢിൽ കൂട്ടക്കൊല; യുവാവ് ഭാര്യയെയും മകനെയും 2 പൂജാരിമാരെയും കൊലപ്പെടുത്തി


ലക്നൗ∙ അസംഗഢിലെ ശംഭുഗഞ്ച് ഗ്രാമത്തിൽ കൂട്ടക്കൊല. ഭാര്യയെയും രണ്ട് പൂജാരിമാരെയും കൊലപ്പെടുത്തിയ ശേഷം മൂന്ന് മക്കളെ വീടിനുള്ളിൽ ബന്ദിയാക്കിയ അരവിന്ദ് സിങ് (40) പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50), അരവിന്ദിന്റെ ഭാര്യ ബബിത (32), മകൻ ശൗര്യ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ശൗര്യ പൊലീസിന്റെ രക്ഷാപ്രവർത്തനത്തിന് ഇടയിലാണ് മരിച്ചത്. ചടങ്ങിൽ സംബന്ധിച്ച രണ്ട് പൂജാരിമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.


Fashion ⏭️

Back to top button