SPORTS
അഭിഷേക് ഗോൾഡൻ ഡക്ക്, ഇഷാൻ മൂന്ന്, സഞ്ജു ഒന്‍പതു റൺസ്; ലോകചാംപ്യൻമാരെ വിറപ്പിച്ച് കീഴടങ്ങി ജപ്പാന്

സനോ (ജപ്പാൻ)∙ ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ജപ്പാൻ. ജപ്പാനിലെ സനോയിൽ നടന്ന മത്സരത്തിൽ രണ്ട് റൺസ് വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം അഞ്ചോവറായി വെട്ടിച്ചുരുക്കിയ പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോള്‍, മറുപടിയിൽ ജപ്പാൻ മൂന്നു വിക്കറ്റിന് 30 റൺസ് സ്കോർ ചെയ്തു. ഇന്ത്യ , ജപ്പാൻ സീനിയർ ടീമുകൾ ആദ്യമായാണ് രാജ്യാന്തര ക്രിക്കറ്റിൽ നേർക്കുനേർ വന്നത്.മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ അവസാന പന്തിൽ ജാപ്പനീസ് ഓപ്പണർ ലച്ലാൻ യമാമോട്ടോ ലേക്കിനെ റൺഔട്ടാക്കി ഇഷാൻ കിഷൻ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. ക്യാപ്റ്റൻ കെൻഡൽ കദോവാകി ഫ്ലെമിങ് 12 പന്തിൽ 12 റൺസെടുത്തു. എട്ടു പന്തിൽ ഒൻപതു റൺസുമായി ബെഞ്ചമിൻ ഇറ്റോ ഡേവിഡ് പുറത്താകാതെ നിന്നെങ്കിലും ജപ്പാന് വിജയത്തിലെത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
Auto ⏭️




