NEWS

കലിഫോർണിയയിൽ കൊല്ലപ്പെട്ട ആൻമേരിയുടെ സംസ്കാരം ഇന്ന്


കോട്ടയം ∙ അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മറ്റത്ത് ആൻമേരി മാത്യുവിന്റെ (40) സംസ്കാരം ഇന്ന്. പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിൽ രാവിലെ 10ന് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 12ന് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ മാസം 28ന് ആയിരുന്നു കൊലപാതകം.അഞ്ജനയുടെ സംസ്കാരം നടത്തി തൃശൂർ ∙ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജന ഹരിദാസിനു ജന്മനാടിന്റെ വിട. പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകളായ അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എംബാം ചെയ്തു നിയമനടപടികൾ പൂർത്തിയാക്കി വിമാനമാർഗം രാവിലെ 10 മണിയോടെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ ഭർത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചു. ഭർത്താവ് വിജേഷും മകൾ വാമികയും ഒപ്പം എത്തിയിരുന്നു.


Fashion ⏭️

Back to top button