NEWS
‘ടൂറിൽ റീലും സെൽഫിയും വേണ്ട; വിനോദയാത്ര 5 ദിവസത്തിൽ കൂടരുത്, യാത്രയ്ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം’

ബെംഗളൂരു ∙ കർണാടകയിൽ സർക്കാർ കോളജുകളിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും ഉന്നതവിദ്യാഭ്യാസ വകുപ്പു വിലക്കി. വിനോദസഞ്ചാരം 5 ദിവസത്തിൽ കൂടാൻ പാടില്ലെന്നും യാത്രയ്ക്കു മുൻപ് രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർഥികളുടെ സത്യവാങ്മൂലവും ശേഖരിക്കണമെന്നും നിർദേശിച്ചു. ഉത്തരവു ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. അപകടങ്ങൾ ഒഴിവാക്കാനാണു പുതിയ നിർദേശങ്ങളെന്നാണു വിശദീകരണം. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാര മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചത് അടക്കം കണക്കിലെടുത്താണു നിയന്ത്രണം.
Fashion ⏭️




