NEWS

നിലവിലെ എംഎൽഎ ക്ഷണിച്ചു, മുൻ എംഎൽഎ പാലം ഉദ്ഘാടനം ചെയ്തു; ഫലകത്തിൽ ‘പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രം


എരുമേലി ∙ നഗരത്തിലെ വലിയതോടിനു കുറുകെയുള്ള ആമക്കുന്ന് പാലം എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയും സെബാസ്റ്റ്യൻ കുളത്തുങ്കലും ചേർന്ന് നാടിനു സമർപ്പിച്ചു. പൊതുസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വാഴക്കാല– ആമക്കുന്ന് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് നിർമാണം പൂർത്തിയായത്.പാലത്തിന്റെ ഫലകത്തിലും തന്റെ പേര് ഒഴിവാക്കണമെന്ന എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്ന് പാലത്തിന്റെ ഉദ്ഘാടനം ‘പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രമാണു ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ യഥാർഥ അവകാശി മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മാത്രമാണെന്നും വികസനത്തുടർച്ചയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു താനെന്നും എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.


Fashion ⏭️

Back to top button