പരശുറാം എക്സ്പ്രസ് പുത്തൻ എൽഎച്ച്ബി കോച്ചിലേക്ക്; പക്ഷേ, സന്തോഷിക്കാൻ വകയില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹൊഫ്‌മാൻ ബുഷ്) കോച്ചിലേക്ക് മാറുന്നു. മംഗളൂരു- കന്യാകുമാരി 166649, കന്യാകുമാരി (16650) എന്നീ സർവീസുകൾ സെപ്റ്റംബർ 23 മുതലാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റുന്നത്. നിലവിൽ ഐസിഎഫ് കോച്ചുകളിലാണ് ട്രെയിൻ സർവീസ് നടത്തിക്കൊണ്ടിരുന്നത്.
രണ്ട് എ.സി ചെയർകാർ, ഒൻപത് വീതം സെക്കൻഡ് സിറ്റിംഗ്, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ലഗേജ് കം ബ്രേക്ക് വാനും ഉൾപ്പെടുത്തിയാണ് പുതിയ ട്രെയിൻ. എന്നാൽ ജനറൽ കോച്ചുകൾ നേരത്തെ 16 എണ്ണുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഒമ്പതായി ചുരുങ്ങുന്നത്. കോച്ചുകളുടെ എണ്ണം കുറയുന്നത് ജനറൽ യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്.
16 കോച്ചുകളിലായി 105 സീറ്റ് വീതം 1680 സീറ്റാണ് നിലവിലുള്ളത്. എന്നാൽ 9 എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതം 970 ജനറൽ സീറ്റാണുള്ളത്. 700ഓളം സീറ്റ് ജനറൽ യാത്രക്കാർക്ക് കുറയും. മൂന്ന് സീറ്റിംഗ് കോച്ചുകളിലായി 315 നിലവിലുണ്ടായിരുന്നു. എന്നാൽ എൽഎച്ച്ബി കോച്ചുകളിലേക്ക് എത്തുമ്പോൾ ഇത് 970 ആവും.
റിസർവേഷൻ സീറ്റുകൾ കൂട്ടിയതാണ് ജനറൽ കോച്ചുകൾ കുറയ്ക്കാൻ കാരണമായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനുകളിൽ ഒന്നാണ് പരശുറാം എക്സ്പ്രസ്. വിദ്യാർത്ഥികളും ജീവനക്കാരുമാണ് പരശുറാമിനെ കൂടുതൽ ആശ്രയിക്കുന്നത്.
RELATED TOPICS: PARASHURAM EXPRESS, LHB COACH, PARASHURAM EXPRESS LHB, KERALA RAILWAY NEWS, PARASHURAM EXPRESS NEW COACH
Read News ⏭️


