SPORTS
പരമ്പരയിൽ സമ്പൂർണ തോൽവി, പാക്കിസ്ഥാനിൽ മടങ്ങിയെത്തിയ യുവപേസർക്ക് ഗംഭീര സ്വീകരണം-വിഡിയോ

ഇസ്ലാമബാദ്∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ 3–0നാണ് തോറ്റത്. ടീമിലെ പരിശീലകനെയും ബോളിങ് പരിശീലകനെയും ഏഴ് താരങ്ങളെയും പുറത്താക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടീം പൊളിച്ചുപണിയാൻ ശ്രമിച്ചെങ്കിലും മൂന്നാം ടെസ്റ്റിലും പാക്കിസ്ഥാൻ തോറ്റിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തിലും പാക്കിസ്ഥാന്റെ യുവപേസർ റസവുല്ലയ്ക്ക് ഇസ്ലാമബാദിൽ കഴിഞ്ഞ ദിവസം വൻ സ്വീകരണമാണു ലഭിച്ചത്.എജ്ബാസ്റ്റൻ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ റസവുല്ല 63 പന്തുകളിൽ 81 റൺസ് സ്കോർ ചെയ്തു. ഒൻപതാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങി ഒൻപതു സിക്സുകളും നാലു ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റേതടക്കം നാലു വിക്കറ്റുകളാണു യുവപേസർ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ അഞ്ചോവറുകൾ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. എജ്ബാസ്റ്റനിൽ എട്ടു വിക്കറ്റു വിജയമാണ് ഇംഗ്ലണ്ട് നേടിയത്.
Auto ⏭️


