NEWS
നഗരസഭ അധ്യക്ഷയെ ‘പൂതന’യെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരെ പൊലീസ് കേസ്

ആലപ്പുഴ∙ നഗരസഭ അധ്യക്ഷ മോളി ജേക്കബിനെതിരായ ‘പൂതന’ പരാമർശത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് സൗത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിനു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനിക്കെതിരെയുള്ള പൂതന പരാമർശം മാനഹാനി ഉണ്ടാക്കിയെന്നും ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതു മനോവിഷമം ഉണ്ടാക്കിയെന്നും കാട്ടിയാണു പരാതി നൽകിയത്. നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കൽ തെരുവിലേക്കു പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ബുധനാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭയിലേക്കു മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജു അപ്സര നഗരസഭ അധ്യക്ഷയെ പൂതന എന്നു വിളിച്ച് അധിക്ഷേപിച്ചത്.
Fashion ⏭️


