NEWS
ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് നടപടികൾ ആരംഭിച്ചു

കോട്ടയം∙ അന്തരിച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ മലയാള മനോരമയുടെ പരാതിയിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. എസ്.വി.വൈബ്സ് എന്ന ഫെയ്സ്ബുക് പേജ് ഉടമ എസ്.വി. അരുൺലാൽ, ഫെയ്സ്ബുക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, മനോരമ കോട്ടയം ഓഫിസിലേക്കു ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അതു പ്രചരിപ്പിച്ചയാൾ എന്നിവർക്കെതിരെയാണു കേസ്.അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, അസഭ്യ സന്ദേശങ്ങൾ അയയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൈബർ ക്രൈം ഇൻസ്പെക്ടർ ബി.എസ് ആദർശാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ശക്തമായ നടപടി സ്വീകരിക്കുമെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു.
Fashion ⏭️


