NEWS

സംയുക്ത പ്രസ്താവന അംഗീകരിച്ചു ബ്രിക്സ്; ഇ.ഡിക്കെതിരെ പിണറായി- ഇന്നത്തെ പ്രധാന വാർത്തകൾ


ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉൾപ്പെടെ നേതാക്കൾ ഡൽഹിയിലെത്തി. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ സംയുക്ത പ്രസ്താവന അംഗീകരിച്ചു. മാസപ്പടി കേസിൽ ഇഡി വാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഇഡി അയച്ച കത്ത് എങ്ങനെ പുറത്തുവന്നുവെന്നം അവർ തന്നെ അത് പുറത്തുകൊടുക്കുകയാണെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ വിശദമായിബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ സംയുക്ത പ്രസ്താവന അംഗീകരിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ അംഗരാജ്യങ്ങളുടെയും പൂർണ സമ്മതത്തോടെ പ്രഖ്യാപന രേഖ ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎൻ രക്ഷാ സമിതിയുടെ ‘ഘടനപരമായ നവീകരണം’ ഉൾപ്പെടെയുള്ള ആഗോള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പൊളിച്ചെഴുത്തിനു സംയുക്ത പ്രസ്താവനയിൽ ശക്തമായ ആഹ്വാനമുണ്ട്.സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 മണി വരെ ഉള്ള സമയങ്ങളിൽ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്.


Fashion ⏭️

Back to top button