NEWS
യുഎഇയിൽ റബീഉൽ ആഖിർ മാസത്തിന് നാളെ തുടക്കം; ഇനി റമസാനിലേക്കുള്ള കാത്തിരിപ്പ്

അബുദാബി∙ യുഎഇയിൽ ഹിജ്റ വർഷം 1448-ലെ റബീഉൽ ആഖിർ (റബീഉഥാനി) മാസത്തിന് നാളെ (13) തുടക്കമാകുമെന്ന് യുഎഇ ഫത്വ കൗൺസിൽ അറിയിച്ചു. രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളുമായും ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ച് നടത്തിയ ചന്ദ്രപ്പിറവി വിശകലനങ്ങൾക്കൊടുവിലാണ് പ്രഖ്യാപനം. ഇന്ന് റബീഉൽ അവ്വൽ മാസം 30 പൂർത്തിയാക്കി ഞായറാഴ്ച പുതിയ മാസം ആരംഭിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Fashion ⏭️


