NEWS
ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി

അബുദാബി/ന്യൂഡൽഹി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നിർണായക മേഖലകളിൽ പുതിയ പങ്കാളിത്ത അവസരങ്ങൾ തുറക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് കൂടിക്കാഴ്ച നടന്നത്. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും യുഎഇ പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, രാജ്യാന്തര സഹകരണ മന്ത്രി റീം അൽ ഹാഷിമി, വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി, സ്റ്റേറ്റ് മന്ത്രി സഈദ് മുബാറക് അൽ ഹാജരി തുടങ്ങി പ്രമുഖരുടെ വൻ നിര കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Fashion ⏭️


