SPORTS

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ലണ്ടനിൽ, അങ്ങോട്ട് പോയി കണ്ട് വിരാട് കോലി; രാഷ്ട്രീയവും ചർച്ചയായെന്ന് ഷിൻഡെ


ലണ്ടൻ ∙ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ലണ്ടനിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കായികമേഖല, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വളരെ എളിമയുള്ള വ്യക്തിത്വത്തിന് ഉടമയാണ് കോലിയെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഏക്നാഥ് ഷിൻഡെ എഎൻഐയോടു പറഞ്ഞു. വിമാനത്താവളത്തിന് സമീപമുള്ള ‘തേർഡ് മുംബൈ’ വികസനം, അടൽ സേതു, ബാലാസാഹേബ് ഠാക്കറെ സമൃദ്ധി മഹാമാർഗ്, കോസ്റ്റൽ റോഡ്, മെട്രോ, കൂടാതെ സ്കൂളുകളിലും ആരോഗ്യമേഖലയിലും നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി നിലവിൽ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഞങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് പങ്കുവച്ചു.’’– ഷിൻഡെ എഎൻഐയോട് പറഞ്ഞു.അദ്ദേഹത്തെ കണ്ടതിൽ എനിക്കും വളരെ സന്തോഷമുണ്ട്. പുതിയ തലമുറയെ മത്സരങ്ങളിൽ മികവ് പുലർത്താൻ എങ്ങനെ സഹായിക്കാമെന്നും അവരുടെ കഴിവുകളെ എങ്ങനെ വളർത്തിയെടുക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു. എന്തായാലും യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. ഈ കാര്യത്തിൽ അദ്ദേഹം ചില വിലയേറിയ ആശയങ്ങൾ പങ്കുവച്ചു, ഇത് മഹാരാഷ്ട്രയ്ക്കും രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല.’’ ഷിൻഡെ കൂട്ടിച്ചേർത്തു.


Auto ⏭️

Back to top button