NEWS

രേഖകൾ ഇംഗ്ലിഷിൽ മതിയെന്ന് ഇയു, ‘നോ’ പറഞ്ഞ് ഫ്രാൻസ്; ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ വൈകുമോ?


ബ്രസ്സൽസ്∙ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ നടപടികൾ വേഗത്തിലാക്കാൻ യൂറോപ്യൻ കമ്മിഷൻ നീക്കം തുടരുന്നു. ഫ്രാൻസിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് കരാർ രേഖകൾ അംഗരാജ്യങ്ങൾക്ക് പരിശോധനയ്ക്കായി ഇംഗ്ലിഷിൽ മാത്രമാണ് കൈമാറിയിരിക്കുന്നത്.യൂണിയന്റെ ഔദ്യോഗിക ഭാഷകളായ 24 ഭാഷകളിലേക്കും കരാർ വിവർത്തനം ചെയ്യുന്നത് ഒഴിവാക്കി നടപടികൾ വേഗത്തിലാക്കാനാണ് കമ്മിഷന്റെ തീരുമാനം. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയുമായി അന്തിമമാക്കിയ വ്യാപാരക്കരാർ ഈ വർഷം തന്നെ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കമ്മിഷൻ ഡെപ്യൂട്ടി ചീഫ് വക്താവ് ഒലോഫ് ഗിൽ വ്യക്തമാക്കുന്നു.എങ്കിലും, കമ്മിഷന്റെ ഈ വിശദീകരണം ഫ്രാൻസിന്റെ നിലപാടിൽ മാറ്റം വരുത്താൻ പോന്നതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ ഫ്രാൻസ് തത്വത്തിൽ പിന്തുണയ്ക്കുകയും ഇന്ത്യയെ പ്രധാന തന്ത്രപരമായ പങ്കാളിയായി കാണുകയും ചെയ്യുന്നുണ്ട്. എങ്കിലും, ഭാഷാപരമായ വിഷയത്തിലുള്ള ഫ്രാൻസിന്റെ വിയോജിപ്പ് കരാറിന്റെ അംഗീകാര നടപടികളെ ബാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. കാർഷിക ഉൽപന്നങ്ങളെ ഉൾപ്പെടുത്താത്ത ഈ കരാർ ഏഷ്യ-പസഫിക് മേഖലയിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെക്കുന്ന സുപ്രധാന കരാറുകളിലൊന്നാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള യൂറോപ്യൻ യൂണിയന്റെ മെർക്കോസൂർ കരാറിനെതിരെയും ഫ്രാൻസ് നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.


Fashion ⏭️

Back to top button