NEWS

സൈബർ ആക്രമണം: ഐ.ജി അന്വേഷിക്കും

തിരുവനന്തപുരം: നിര്യാതനായ മാദ്ധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കർശനനടപടിയെടുക്കാൻ സൈബർ ഐ.ജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. അപകീർത്തികരവും അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയുണ്ടാവുക. മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവിരാേധമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Read News ⏭️

Back to top button