NEWS
ജിജോ ജോണിനെതിരായ സൈബർ ആക്രമണം: കര്‍ശന നടപടിയെന്ന് സർക്കാർ

തിരുവനന്തപുരം∙ മലയാള മനോരമയുടെ അന്തരിച്ച സ്‌പെഷൽ കറസ്‌പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സമൂഹമാധ്യമ ആക്രമണത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും.ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കും. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കും. ആർക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
Fashion ⏭️


