LIFESTYLE

ഇനി പുരികം വരയ്‌ക്കേണ്ട, നല്ല കട്ടിയായി വളരാൻ ഈ എളുപ്പവഴി പരീക്ഷിക്കൂ, ഒറ്റ ദിവസത്തിൽ ഫലം കാണാം


പ്രതീകാത്മക ചിത്രം

മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം ഭംഗിയില്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലെ മുഖത്ത് തോന്നിക്കാറുണ്ട്. പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ തുടങ്ങിയ വസ്‌തുക്കൾ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള സാധനങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം കിട്ടില്ല.

ഈ മാർഗങ്ങളൊന്നും ഇല്ലാതെ തന്നെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെപ്പറ്റി അറിയാം. ഇത് ശരിയായി ചെയ്‌ത് കഴിഞ്ഞാൽ നിങ്ങൾക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. മാത്രമല്ല, മീശയും താടിയും വളരാനും ഈ വിദ്യ നിങ്ങളെ സഹായിക്കും. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും ചെയ്യേണ്ട രീതിയും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

ബദാം – 4 എണ്ണം

ആവണക്കെണ്ണ – 2 തുള്ളി

തയ്യാറാക്കുന്ന വിധം

ബദാം നന്നായി ചൂടാക്കി കരിച്ചെടുത്ത് തണുക്കുമ്പോൾ പൊടിച്ചെടുക്കുക. ഇതിനെ ഒരു ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് ആവശ്യത്തിന് പൊടി എടുത്തശേഷം ഇതിലേക്ക് ആവണക്കെണ്ണ ചേർത്ത് യോജിപ്പിക്കണം.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരികത്തോ താടിയിലോ പുരട്ടിക്കൊടുക്കുക. രാവിലെ കഴുകി കളയാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ പുരികം നന്നായി കറുക്കുന്നത് കാണാം.

RELATED TOPICS: NATURAL THICK EYEBROWS, EYEBROW GROWTH HOME REMEDY, ALMOND AND CASTOR OIL, THICK EYEBROWS TIPS, EYEBROW BEAUTY TIPS


News ⏭️

Back to top button