‘ഗർഭിണിയാണെന്ന വിവരം എനിക്കും സർപ്രൈസ്; ഇനി ആ വലിയ മാറ്റം സംഭവിക്കുമെന്ന് അവർ പറഞ്ഞു’

സാമന്ത റൂത്ത് പ്രഭു, രാജ്
മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഗർഭിണിയായതിനാൽ താരം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ദ ഹോളിവുഡ് റിപ്പോർട്ടറിന് സാമന്ത നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ മാ ഇന്തി ബംഗാര” എന്ന സിനിമയിലെ ‘തസ്സാദിയ’ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
‘ഒരു പക്ഷേ നമുക്ക് കുട്ടികളുണ്ടാകില്ലെങ്കിലും ഉണ്ടായാലും ഒക്കെയാണ് എന്ന ഘട്ടത്തിലായിരുന്നു ഞാനും രാജും. അതിനാൽ ഇത് ഞങ്ങൾക്കും ഒരു സർപ്രൈസ് ആയിരുന്നു. ‘തസ്സാദിയ’യുടെ ചിത്രീകരണത്തിന്റെ ആദ്യദിവസമാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. അത് അറിഞ്ഞ ഉടനെ പോയി ഡാൻസ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാൻ വലിയ ആകാംഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കുഞ്ഞ് ജീവിത്തിൽ വരുന്നതോടെ എല്ലാം മാറുമെന്ന്. ആ വലിയ മാറ്റത്തിന് ഞാൻ ഇപ്പോൾ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു’- സാമന്ത വ്യക്തമാക്കി.
സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2021ലാണ് നാഗ ചെെതന്യയും സാമന്തയും വേർപിരിയുന്നത്. പിന്നീട് 2025 ഡിസംബർ ഒന്നിനാണ് സാമന്തയും സംവിധായകൻ രാജ് നിധിമോരുവും വിവാഹിതരായത്.
English Summary
Actress Samantha Ruth Prabhu has revealed that she found out she was pregnant while shooting the song ‘Tasadiya’ for Ma Inti Bangaram. In an interview with The Hollywood Reporter, Samantha said the news came as a surprise to both her and Raj.
RELATED TOPICS: SAMANTHA RUTH PRABHU, SAMANTHA PREGNANCY, SAMANTHA INTERVIEW, MA INTI BANGARAM, SAMANTHA RAJ
Business ⏭️


