BUSINESS
ആധാര്‍ വെരിഫിക്കേഷന് ഇനി വിരലടയാളം വേണ്ട, 2 വമ്പന്‍ അപ്‌ഡേറ്റുകളുമായി കേന്ദ്രം; ഉപയോഗങ്ങളും നേട്ടങ്ങളും ഏറെ

ബാങ്ക് അക്കൗണ്ട് എടുക്കാനോ, സിം കാര്‍ഡ് വാങ്ങാനോ ഇനി വിരലടയാളം പതിക്കാന്‍ ബുദ്ധിമുട്ടേണ്ട. സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെ മുഖം സ്‌കാന്‍ ചെയ്ത് ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്ന 2 പുതിയ കിടിലന്‍ അപ്‌ഡേറ്റുകള്‍ (Face Authentication SDK, Aadhaar Sandbox ) പ്രഖ്യാപിച്ച് യുഐഡിഎഐ (UIDAI). ഇവ എങ്ങനെ സാധാരണക്കാര്‍ക്കും ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ഗുണകരമാകുമെന്ന് ലളിതമായി മനസിലാക്കാം. ആധാര്‍ ഫേസ് ഓതന്റിക്കേഷന്‍ SDKസ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് വ്യക്തികളുടെ മുഖം സ്‌കാന്‍ ചെയ്ത് ആധാര്‍ വിവരങ്ങള്‍ തത്സമയം ഒത്തുനോക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ ടൂള്‍കിറ്റാണിത്. അഡിഷണല്‍ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഐറിസ് സ്‌കാനറുകളുടെ ആവശ്യമില്ലാതെ സാധാരണ സ്മാര്‍ട്ട്ഫോണ്‍ ക്യാമറ വഴി വെരിഫിക്കേഷന്‍ സാധ്യമാക്കാന്‍ ഇതു സഹായിക്കും.ജീവനുള്ള വ്യക്തി തന്നെയാണ് ക്യാമറയ്ക്ക് മുന്നിലുള്ളതെന്ന് ഉറപ്പുവരുത്താന്‍ ‘ലൈവ്നെസ് ഡിറ്റക്ഷന്‍’ (Liveness Detection) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. ഇതുവഴി ഫോട്ടോ, വീഡിയോ എന്നിവ വഴിലുള്ള തട്ടിപ്പ് തടയാം. ഈ പുതിയ ടൂള്‍കിറ്റ് ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ നേരിട്ട് ഇന്റഗ്രേറ്റ് ചെയ്യാം. പുതിയ അപ്‌ഡേറ്റ് ബയോമെട്രിക് ഉപകരണങ്ങള്‍ വാങ്ങാനുള്ള ചെലവ് പൂര്‍ണ്ണമായും ഒഴിവാക്കുന്നു.ആധാര്‍ സാന്‍ഡ്ബോക്സ്യഥാര്‍ത്ഥ സിസ്റ്റത്തെ ബാധിക്കാതെ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിനായി UIDAI ഒരുക്കുന്ന സുരക്ഷിതമായ വ്യാജ ടെസ്റ്റിംഗ് എന്‍വയോണ്‍മെന്റാണിത്. ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ആപ്പുകള്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് പിശകുകളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇതു സഹായിക്കും.ലൈവ് ആധാര്‍ ഡാറ്റാബേസിനെ ബാധിക്കാതെ വ്യാജ ഡാറ്റ ഉപയോഗിച്ച് ടെസ്റ്റിംഗ് നടത്താമെന്നതാണ് ഹൈലൈറ്റ്. എപിഐ (API) ഇന്റഗ്രേഷന്‍ കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമാക്കുന്നുവെന്നതാണ് പ്രത്യേകത.എന്തുകൊണ്ട് പുതിയ അപ്‌ഡേറ്റ്വിരലടയാളവും ഐറിസ് സ്‌കാനറുകളും ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും തിരിച്ചറിയല്‍ പ്രക്രിയ തടസമില്ലാതെ സാധ്യമാക്കുകയാണ് പുതിയ അപ്‌ഡേറ്റുകളുടെ പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ ചെലവുകുറഞ്ഞതും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഡെവലപ്പര്‍മാര്‍ക്ക് സുരക്ഷിതമായ രീതിയില്‍ ആധാര്‍ സേവനങ്ങള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കപ്പെടുന്നത്. വ്യാജരേഖകളും വഞ്ചനകളും തടഞ്ഞ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് അത്യന്തിക ലക്ഷ്യം.നേട്ടം ആര്‍ക്കൊക്കെറേഷന്‍, പെന്‍ഷന്‍, ബാങ്ക് അക്കൗണ്ട്, സിം കാര്‍ഡ് തുടങ്ങിയവയ്ക്ക് ബാഹ്യ ഉപകരണങ്ങള്‍ ഇല്ലാതെ സ്വന്തം ഫോണ്‍ വഴിയോ, മൊബൈല്‍ ക്യാമറ വഴിയോ വെരിഫിക്കേഷന്‍ നടത്താമെന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. ലൈവ് ഡാറ്റാബേസ് അപകടത്തിലാക്കാതെ ആപ്പുകള്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്യാമെന്നത് ഡെവലപ്പര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ അവസരങ്ങള്‍ ഒരുക്കുന്നു. ഉപഭോക്താക്കളുടെ കെവൈസി (KYC) പ്രക്രിയകള്‍ക്കുള്ള ഹാര്‍ഡ്വെയര്‍ ചെലവുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും. ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹരായവരിലേക്ക് തന്നെയാണ് എത്തുന്നതെന്നും, അവ വേഗത്തില്‍ എത്തിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓതന്റിക്കേഷന് മുമ്പ് ഉപയോക്താവിന്റെ വ്യക്തമായ സമ്മതം വാങ്ങിയിരിക്കണം. ക്യാപ്ചര്‍ ചെയ്യുന്ന ഫോട്ടോകളോ, ബയോമെട്രിക് വിവരങ്ങളോ പ്രാദേശിക ഉപകരണങ്ങളിലോ (Local Device) സ്വകാര്യ സെര്‍വറുകളിലോ സൂക്ഷിക്കാന്‍ പാടില്ല. വ്യക്തമായ വെളിച്ചവും ആവശ്യത്തിന് റെസല്യൂഷനുള്ള ക്യാമറയും ഫേസ് ഓതന്റിക്കേഷന് അനിവാര്യമാണ്. സാന്‍ഡ്ബോക്സ് ടെസ്റ്റിംഗിന് ശേഷവും ലൈവ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ UIDAI നല്‍കുന്ന മാനദണ്ഡങ്ങളും, ലൈസന്‍സുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്.
Read News


