BUSINESS

ബാങ്ക്, ഡീമാറ്റ്, സിം ഇടപാടുകള്‍ യുഐഡിഎഐ നിരീക്ഷിക്കില്ല; ആധാര്‍ ലിങ്കിങ്ങിലെ സുരക്ഷാ വസ്തുതകള്‍ വ്യക്തമാക്കി അധികൃതര്‍


UIDAI Updates: ബാങ്ക് അക്കൗണ്ടുകളോ, സിം കാര്‍ഡുകളോ ആധാറുമായി ബന്ധിപ്പിച്ചതുകൊണ്ട് മാത്രം ഒരാളുടെ സാമ്പത്തിക ഇടപാടുകളോ വ്യക്തിഗത രഹസ്യങ്ങളോ ചോരില്ലെന്ന് യുഐഡിഎഐ (UIDAI). ആധാര്‍ നമ്പറോ വിരലടയാള വിവരങ്ങളോ ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനാകില്ലെന്നും, ഒടിപിയും ബാങ്കിംഗ് പിന്‍ നമ്പറുകളും പങ്കുവെക്കാതിരുന്നാല്‍ ഇടപാടുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.ബാങ്ക്, ഡീമാറ്റ് അക്കൗണ്ട്, സിം എന്നിവയുമായുള്ള ആധാര്‍ ലിങ്കിങ്നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഷെയറുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവയുമായി ആധാര്‍ ലിങ്ക് ചെയ്യുമ്പോള്‍, നിങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തുക മാത്രമാണ് യുഐഡിഎഐ ചെയ്യുന്നത്. ഇതിലെ സാമ്പത്തിക ഇടപാടുകളോ, മറ്റ് വിവരങ്ങളോ അവര്‍ക്ക് ലഭിക്കുന്നില്ല.യുഐഡിഎഐക്ക് ആളുകളുടെ പേഴ്സണല്‍- സാമ്പത്തിക ഡാറ്റകള്‍ ട്രാക്ക് ചെയ്യാന്‍ പറ്റുമോഒറ്റവാക്കില്‍ തന്നെയാകാം ഉത്തരം. ഇല്ല. യുഐഡിഎഐ നിങ്ങളുടെ യാതൊരുവിധ സാമ്പത്തിക- വ്യക്തിഗത വിവരങ്ങളും ട്രാക്ക് ചെയ്യുന്നില്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ഷെയറുകള്‍, വസ്തുവകകള്‍, ആരോഗ്യ വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍, മതം, ജാതി തുടങ്ങിയ വിവരങ്ങളൊന്നും യുഐഡിഎഐയുടെ ഡാറ്റാബേസില്‍ ഇല്ല. ആധാര്‍ വെറുമൊരു തിരിച്ചറിയല്‍ രേഖ മാത്രമാണ്. വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനമല്ല.യുഐഡിഎഐയ്ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ എന്തൊക്കെആധാര്‍ എടുക്കുമ്പോഴോ അപ്ഡേറ്റ് ചെയ്യുമ്പോഴോ നിങ്ങള്‍ നല്‍കുന്ന വളരെ അടിസ്ഥാനപരമായ വിവരങ്ങള്‍ മാത്രമേ യുഐഡിഎഐയുടെ കൈവശമുള്ളൂ. നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, ലിംഗം, വിരലടയാളങ്ങള്‍, ഐറിസ് സ്‌കാന്‍ (കണ്ണുകളുടെ സ്‌കാന്‍), ഫോട്ടോ എന്നിവ മാത്രമാണ് അവര്‍ സൂക്ഷിക്കുന്നത്. മൊബൈല്‍ നമ്പറും ഇമെയിലും നല്‍കുന്നത് ഓപ്ഷണല്‍ ആണ്.ആധാര്‍ നമ്പര്‍ വഴി ആര്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ പറ്റുമോഒരിക്കലുമില്ല. നിങ്ങളുടെ എടിഎം കാര്‍ഡിലെ നമ്പര്‍ അറിഞ്ഞതുകൊണ്ട് മാത്രം ഒരാള്‍ക്ക് അതില്‍നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാത്തതുപോലെ, ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ആര്‍ക്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. ബാങ്കുമായി ബന്ധപ്പെട്ട പിന്‍ (PIN), ഒടിപി (OTP) എന്നിവ മറ്റാര്‍ക്കും നല്‍കാതിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ അക്കൗണ്ട് പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കും.ബാങ്കുകള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും നിങ്ങളുടെ ആധാര്‍ വിരലടയാളം സൂക്ഷിക്കാന്‍ പറ്റുമോഇല്ല. ബാങ്കുകള്‍ക്കോ മൊബൈല്‍ കമ്പനികള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ നിങ്ങളുടെ വിരലടയാളം ശേഖരിച്ചുവെക്കാനോ, ഉപയോഗിക്കാനോ നിയമപരമായി അനുവാദമില്ല. നിങ്ങള്‍ സെന്‍സറില്‍ വിരലടയാളം പതിപ്പിക്കുമ്പോള്‍ തന്നെ ആ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടുകയും (Encrypted), തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം യുഐഡിഎഐയിലേക്ക് അയക്കുകയും ആണ് ചെയ്യുന്നത്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെ നിങ്ങളുടെ ബാങ്ക് ഒടിപി, എടിഎം പിന്‍ നമ്പര്‍ എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ആധാര്‍ നമ്പര്‍ അനാവശ്യമായി നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത സ്ഥലങ്ങളില്‍ അതിനുപകരമായി വെര്‍ച്വല്‍ ഐഡി (VID – Virtual ID) ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ മാസ്‌ക്ഡ് ആധാര്‍ (Masked Aadhaar) നല്‍കാം. നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ മറ്റാരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നത് തടയാന്‍, ആധാര്‍ വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ അവ ലോക്ക് (Lock) ചെയ്തു വെക്കാവുന്നതാണ്. ആവശ്യം വരുമ്പോള്‍ മാത്രം ഇത് അണ്‍ലോക്ക് ചെയ്യാനും സാധിക്കും.


Read News

Back to top button