NEWS
വയോധികയായ അമ്മയെ മദ്യലഹരിയിൽ ക്രൂരമായി മർദിച്ചു, ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

ചവറ∙ വയോധികയായ അമ്മയെ മദ്യലഹരിയിൽ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മകനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് മണ്ണാന്തറ കിഴക്കേതിൽ കെഎംഎംഎൽ ഡിസി ഡബ്ല്യു തൊഴിലാളിയായ സി.വേണു (44) ആണ് പിടിയിലായത്.ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അമ്മയെ അസഭ്യം പറയുന്നതും ഷർട്ടിടുന്ന ആങ്കർ ഉപയോഗിച്ചു തല്ലുന്നതും അമ്മ വാവിട്ടു നിലവിളിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. മറ്റൊരു വിഡിയോയിൽ ഇയാൾ വീടിനുള്ളിൽ മദ്യപിക്കുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. വിഡിയോ പുറത്തായതോടെ പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയയായിരുന്നു. തിങ്കൾ രാത്രി ചിത്രീകരിച്ച വിഡിയോയാണിത്.
Fashion ⏭️


