NEWS

‘ചിലയിടത്ത് നമ്മുടെ ആവശ്യമില്ലെന്നു നമുക്കു തന്നെ തോന്നും’: പിണറായി സർക്കാരിന്റെ കാലത്തെ രാജിയിൽ നളിനി നെറ്റോ


തിരുവനന്തപുരം ∙ തന്റെ സാന്നിധ്യം അവിടെ ആവശ്യമില്ലെന്നു തോന്നിയതു കൊണ്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചതെന്നു മുൻ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോ. ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു തന്റെ രാജിയുടെ കാരണത്തെക്കുറിച്ച് ആദ്യമായി നളിനി നെറ്റോ സൂചന നൽകിയത്. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു രാജിയെന്ന് അന്നു വാർത്തകൾ വന്നിരുന്നെങ്കിലും നളിനി നെറ്റോ പ്രതികരിച്ചിരുന്നില്ല.ചിലയിടത്തു നമ്മുടെ ആവശ്യമില്ലെന്നു നമുക്കു തന്നെ തോന്നും. അങ്ങനെ കുറച്ചുനാൾ തോന്നിയപ്പോൾ അവസരം വന്നു. ഉടൻ രാജിവച്ചു. അന്നു ഡിജിപിയായിരുന്ന സെൻ‌കുമാറിന്റെ നിയമനത്തിൽ എനിക്കു പങ്കില്ല. ഇതെല്ലാം ചെയ്തതു സർക്കാരാണ്. അന്നത്തെ പ്രശ്നങ്ങൾക്കുശേഷം സെൻകുമാറുമായി സംസാരിച്ചിട്ടില്ലെന്നും നളിനി നെറ്റോ പറഞ്ഞു. 


Fashion ⏭️

Back to top button