ഒരു സ്പൂൺ വെളിച്ചെണ്ണയുണ്ടോ? മിനിട്ടുകൾകൊണ്ട് കാൽ അതിമനോഹരമാകും, പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം
ഒരു വ്യക്തിയുടെ വൃത്തി മനസിലാക്കാൻ അവരുടെ കാലുകളിലേക്ക് നോക്കിയാൽ മതിയെന്നാണ് പറയാറുണ്ട്. ഇപ്പോഴത്തെ കാലത്ത് ചൂടും വെയിലും പൊടിയും കാരണം പാദങ്ങളിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ വരാറുണ്ട്. അതിനാൽ പാദം ഭംഗിയായി സൂക്ഷിക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. എന്നാൽ, വില കൂടിയ പെഡിക്യൂർ പോലെ തന്നെ ഒറ്റ ഉപയോഗത്തിൽ കാൽപ്പാദങ്ങൾ വൃത്തിയാക്കാൻ കഴിയുന്ന എളുപ്പവഴി അറിയാം. അധികം പണച്ചെലവില്ലാതെ വീട്ടിൽ തന്നെ സ്വന്തമായി ചെയ്യാൻ പറ്റിയ ഈ മാർഗം ഒന്ന് പരീക്ഷിച്ച് നോക്കൂ.
ആവശ്യമായ സാധനങ്ങൾ
ചൂടുവെള്ളം – ആവശ്യത്തിന്
ഷാംപൂ – 1 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ – അര ടീസ്പൂൺ
കാപ്പിപ്പൊടി – 1 ടേബിൾസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
അരിപ്പൊടി – 2 ടേബിൾസ്പൂൺ
വെള്ലം – ആവശ്യത്തിന്
ചെയ്യേണ്ട വിധം
1. ഒരു ബക്കറ്റിൽ ഇളം ചൂടുവെള്ളമൊഴിച്ച് ഷാംപൂ കലർത്തി കാലുകൾ അതിലേക്ക് 15 മിനിട്ട് മുക്കിവയ്ക്കുക. ശേഷം അൽപ്പം ഷാംപൂ കാലിൽ പുരട്ടി ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. ഈ സമയത്ത് വേണമെങ്കിൽ നിങ്ങളുടെ നഖം മുറിക്കാം.
2. കാപ്പിപ്പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്ത് കാല് സ്ക്രബ് ചെയ്യാം. 10 മിനിട്ട് നന്നായി സ്ക്രബ് ചെയ്യണം.
3. അരിപ്പൊടി, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച് കാലിൽ പുരട്ടുക. 20 മിനിട്ടിന് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ശേഷം ഒരു മോയിസ്ചറൈസർ പുരട്ടുക.
RELATED TOPICS: FOOT CLEANING AT HOME, HOMEMADE PEDICURE, FOOT SCRUB, CLEAN FEET TIPS, KAAL CLEANING TIPS
Health ⏭️


