വീട്ടുകാരുടെ പ്രാക്ക് കേട്ട് സംഗീത് പ്രതാപ്

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ രണ്ടാം ഗാനം
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. “പ്രാക്ക്” എന്ന ടൈറ്റിൽ എത്തിയ ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ്. ആലാപനം ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ്. വരികൾ രചിച്ചത് ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. അഖില ഭാർഗവൻ ആണ് നായിക. നടി നിലീൻ സാന്ദ്രയാണ് കഥ, തിരക്കഥ, സംഭാഷണം. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. കേരളത്തിൽ വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഒ – ശബരി
Business ⏭️


