NEWS

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ തകരാർ; ബ്രിട്ടനിൽ 400 വിമാനങ്ങൾ റദ്ദാക്കി


ലണ്ടൻ∙ യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തുടനീളം 400 വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു. പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവർത്തനം താറുമാറായി. ഫ്ലൈറ്റ് പോസസിങ് സിസ്റ്റത്തിലാണ് തകരാറെന്നും അത് ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടക്കുകയാണെന്നും ബ്രിട്ടന്റെ നാഷനൽ എയർ ട്രാഫിക് സർവീസസ് (എൻഎടിഎസ്) അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ24-നെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്റ്റെഡ് തുടങ്ങിയ വിമാനത്താവളങ്ങളെയാണ് പ്രശ്നം പ്രധാനമായും ബാധിച്ചത്.


Fashion ⏭️

Back to top button