NEWS
ഇന്ത്യ 19; പാക്കിസ്ഥാൻ 2, ഇറാൻ 7, ഇസ്രയേൽ 11, യുഎസിൽ ‘വമ്പന്മാരെ കടത്തിവെട്ടി’ ഇന്ത്യക്കാർ ഒന്നാമത്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ. മറ്റൊരു രാജ്യത്ത് ജനിക്കുകയും പിന്നീട് പ്രവർത്തനമണ്ഡലം യുഎസിലേക്കു മാറ്റുകയും ചെയ്ത് ശതകോടീശ്വര പട്ടം ചൂടിയവർ. ഇവർ സംയോജിതമായി കൈയിൽവച്ചിരിക്കുന്ന ആസ്തി 2.2 ട്രില്യൻ ഡോളറാണ് (ഏതാണ്ട് 210 ലക്ഷം കോടി രൂപ). കഴിഞ്ഞവർഷത്തെ 125ൽ നിന്ന് കോടീശ്വരന്മാരുടെ എണ്ണവും 1.3 ട്രില്യനിൽ (125 ലക്ഷം കോടി രൂപ) നിന്ന് സംയോജിത ആസ്തിയും ഉയർന്നെന്ന് ഫോബ്സിന്റെ റിപ്പോർട്ട് പറയുന്നു. കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഏറ്റവും ഉയർന്ന ആസ്തി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഇലോൺ മസ്കിനാണ്. പക്ഷേ, യുഎസി കുടിയേറ്റ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ്. മറ്റേത് രാജ്യത്തെക്കാളും ബഹുദൂരം മുന്നിലുമാണ് ഇന്ത്യ. ഇറാനിൽ നിന്ന് 7 പേർ പട്ടികയിലുണ്ട്.ടോപ് 10 ശതകോടീശ്വരന്മാരും സ്വത്തും ജന്മരാജ്യവും
Fashion ⏭️


