NEWS
പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത്; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

കോട്ടയം ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും ജനകീയ ട്രോഫിക്കായുള്ള പമ്പാ ജലമേളയും സംയുക്തമായി 13നു 2നു നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.സാംസ്കാരിക സമ്മേളനം, വഞ്ചിപ്പാട്ട്, കുട്ടികളുടെ ചിത്രരചനാ മത്സരം, അത്തപ്പൂക്കളം, കാർഷിക – ടൂറിസം സെമിനാറുകൾ എന്നിവ മുന്നോടിയായി സംഘടിപ്പിക്കും. വെപ്പ് വള്ളങ്ങളുടെ മത്സരത്തിലെ വിജയികൾക്ക് ഉത്രാടം തിരുനാൾ, ചക്കുളത്തമ്മ ട്രോഫികൾ നൽകും. നെഹ്റു ട്രോഫിയിലെയും ചാംപ്യൻസ് ബോട്ട് ലീഗിലെയും പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്നും ഉത്രാടം തിരുനാൾ പമ്പാ ജലമേള വർക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ്, ജനറൽ കൺവീനർ പുന്നൂസ് ജോസഫ് തുടങ്ങിയവർ പറഞ്ഞു.
Fashion ⏭️


