NEWS
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ അന്തരിച്ചു

പാലക്കാട് ∙ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ (76) അന്തരിച്ചു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ എംഎൽഎ ആയിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്. കേരള വിദ്യാർഥി യൂണിയനിലൂടെയാണ് കെ.അച്യുതൻ പൊതുരംഗത്തെത്തിയത്. കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്‌ട്രീയരംഗത്ത് സജീവമായി. ദീർഘകാലം ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു. 1996 ൽ കെ.കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2106 വരെ തുടർച്ചയായി വിജയിച്ചു.
Fashion ⏭️


