CINEMA
വീണ്ടും റിലീസ് മാറ്റത്തിൽ നാനിയുടെ പാരഡൈസ്

നാനി നായകനായി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദ പാരഡൈസ് വീണ്ടും റിലീസ് മാറ്റത്തിൽ. സെപ്തംബർ 24ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒക്ടോബർ 1ലേക്ക് റിലീസ് മാറ്റി എന്നാണ് വിവരം. ഇതിന് മുൻപ് രണ്ടു തവണ റിലീസ് മാറ്റിയിരുന്നു. അജയ് ദേവ്ഗണിന്റെ ദൃശ്യം 3 കൺക്ലൂഷൻ ഒക്ടോബർ 2ന് റിലീസ് ചെയ്യും. ഇത് മൂന്നാം തവണയാണ് നാനി – അജയ് ദേവ്ഗൺ ചിത്രങ്ങൾ ഏറ്റുമുട്ടുന്നത്. റിലീസ് മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
കയാദു ലോഹർ ആണ് നായിക. മലയാള താരം കീർത്തി സുരേഷ് ഐറ്റം നമ്പറുമായി എത്തുന്നു. ബോളിവുഡ് താരം രാഘവ് ജൂയൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽകർണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. അനിരുദ്ധ് ഈണം ഒരുക്കുന്നു.
Business ⏭️


