NEWS

ചിറയിൻകീഴ് കയ്യാങ്കളി: അച്ചടക്ക ലംഘനം ഗുരുതരം; റിപ്പോർട്ട് ഉടൻ സമർപ്പിക്കും


തിരുവനന്തപുരം ∙ ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും അന്വേഷിച്ച കെപിസിസി സമിതിയുടെ അധ്യക്ഷൻ എം.എം.ഹസൻ സംസാരിക്കുന്നു:Q അന്വേഷണത്തിൽ കണ്ടെത്തിയത് എന്തൊക്കെ? A ചിറയിൻകീഴിലെ സംഭവം കോൺഗ്രസിനു വളരെയധികം അവമതിപ്പുണ്ടാക്കി. ഗുരുതര അച്ചടക്കലംഘനമാണു നടന്നത്. സംഭവത്തിലുൾപ്പെട്ട എല്ലാവരുമായും സംസാരിച്ചു. പാർട്ടിക്കാരെ വിശ്വാസത്തിലെടുക്കുന്നതിനു പകരം പാളയം പ്രദീപിനെയാണ് എല്ലാക്കാര്യങ്ങളും രമ്യ ഏൽപിക്കുന്നതെന്നു പ്രാദേശിക നേതൃത്വം പരാതിപ്പെട്ടു. രമ്യയ്ക്കെതിരെ വാട്സാപ് സന്ദേശമയച്ചത് സജാദാണ്. പ്രദീപും സജാദും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണു സസ്പെൻഡ് ചെയ്തത്.


Fashion ⏭️

Back to top button