NEWS
എസ്ബിഐയിൽ വൻ തൊഴിലവസരം; നിയമിക്കുന്നത് 12,000 പേരെ, 250 പുതിയ ശാഖകളും തുറക്കും

ബാങ്ക് ജോലി തേടുന്നവർക്ക് എസ്ബിഐയിൽ നിന്നൊരു ഹാപ്പി ന്യൂസ്. നടപ്പു സാമ്പത്തിക വർഷം (2026-27) ബാങ്ക് 11,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ നടത്തുമെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ എസ്ബിഐ ചെയർമാൻ സി.എസ്.സേട്ടി പറഞ്ഞു. 250 പുതിയ ശാഖകളും തുറക്കും.ക്ലെറിക്കൽ, നോൺ-ക്ലെറിക്കൽ തസ്തികകളിൽ നിയമനങ്ങൾ നടക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ വിരമിക്കലിന് അനുസരിച്ച് സംഖ്യയിൽ മാറ്റമുണ്ടാകാമെന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞവർഷം (2025-26) പുതുതായി 25,633 പേരെ എസ്ബിഐ നിയമിച്ചു. ഇതിൽ 4640 പേർ ഓഫിസർ തസ്തികയിലാണ് പ്രവേശിച്ചത്. 19,340 പേർ അസോഷ്യേറ്റുകളായും 1653 പേർ കരാർ വ്യവസ്ഥയിലും ജോലി നേടി.
Fashion ⏭️


