ജി.എസ്.ടി രണ്ടാം തലമുറ പരിഷ്കാരം ദേശീയ സെമിനാർ ഇന്നും നാളെയും

തിരുവനന്തപുരം: ജി.എസ്.ടി സംവിധാനത്തിലെ രണ്ടാംതലമുറ പരിഷ്കാരങ്ങളും അവ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും ധനനയത്തിലും ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്യാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നും നാളെയും ദേശീയ സെമിനാർ സംഘടിപ്പിക്കും. നാളെ മുഖ്യമന്ത്രി വി.ഡി.സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ തിരുവനന്തപുരം ഗിഫ്റ്റ് കാമ്പസിലാണ് സെമിനാർ. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ.എം.എ.ഉമ്മനെ ആദരിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പ്രസിദ്ധീകരണമായ ‘ഇക്കോണമി ആൻഡ് ഫിസ്കൽ വാച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മുൻ ധനമന്ത്രിമാരായ ടി.എം.തോമസ് ഐസക്, കെ.എൻ.ബാലഗോപാൽ, ജമ്മുകശ്മീർ മുൻ ധനമന്ത്രി ഡോ.ഹസീബ് എ.ദ്രാബു എന്നിവർ ജി.എസ്.ടിയുടെ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലെ സംവാദത്തിൽ പങ്കെടുക്കും. മന്ത്രി സി.പി.ജോൺ, പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ.എം.ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിക്കും.


