NEWS
അര കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി; വിഇഒ റാണി ലക്ഷ്മിക്ക് സസ്പെൻഷൻ

സീതത്തോട് ∙ മൂന്ന് പഞ്ചായത്തുകളിൽ നിന്നായി ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മിയെ സസ്പെൻഡ് ചെയ്തു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫിസർ, ജില്ലാ ജോയിന്റ് ഡയറക്ടർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യരാണ് സസ്പെൻഡ് ചെയ്തത്.സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവന നിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചിമുറി നിർമാണം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്തൃ ലിസ്റ്റിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരുകൾ തിരുകി കയറ്റിയാണ് അര കോടിയോളം രൂപ വകമാറ്റി എടുത്തത്.1. ലൈഫ് ഭവന നിർമാണം (പ്രോജക്ട് നമ്പർ–143/2025–26) പദ്ധതി പ്രകാരം 41,70000 രൂപ പദ്ധതിയുടെ ഗുണഭോക്താവ് അല്ലാത്ത വ്യക്തികൾക്ക് നൽകി.
Fashion ⏭️


