NEWS
റൊണാൾഡോയുടെ സഹോദരി ബോബി ചെമ്മണൂർ ജ്വല്ലേഴ്‌സിൽ; സ്വർണബിസ്‌കറ്റ് വിജയിയെ തിരഞ്ഞെടുത്ത് ബോചെ

കോഴിക്കോട് ∙ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈരോ, ബോബി ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. സ്പാർക്ക്ൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനാണ് എൽമ എത്തിയത്. റൊണാൾഡോയുടെ വസ്ത്ര ബ്രാൻഡ് ആയ സിആർ7 സ്റ്റോറുകളുടെ ഡയറക്ടർ കൂടിയാണ് സഹോദരി. ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ ബോചെ, മാനേജിങ് ഡയറക്ടർ സാം സിബിൻ, ഡയറക്ടർ അന്ന ബോബി, ജിഎം മാർക്കറ്റിങ് സി.പി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Fashion ⏭️


