NEWS

വിനോദസഞ്ചാരി അബദ്ധത്തിൽ കൈയിൽപ്പിടിച്ചു; സിപ്‌ലൈനിൽനിന്ന് വീണ് യുവാവ് മരിച്ചു

Sanoop

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്‌ലൈനിൽനിന്ന് വീണ് ഓപ്പറേറ്ററായ യുവാവ് മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്‌ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്.

സിപ്‌ലൈനിൽ സഞ്ചരിക്കാനെത്തിയ വിനോദസഞ്ചാരിയായ യുവതി സുരക്ഷാ ബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തിൽ സനൂപിന്റെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. സുരക്ഷാ ബെൽറ്റണിയാത്ത സനൂപ് യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങിക്കിടന്നു. 300 മീറ്ററോളം അകലെ ലാൻഡിംഗ് സ്ഥലത്തിന് സ്ഥലത്തിന് സമീപംവരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ ജാകി. സഹോദരങ്ങൾ: ശരത്, ശ്യാം

Read News ⏭️

Back to top button