NEWS

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളി അദ്ധ്യാപകൻ സുനിൽ

ന്യൂഡൽഹി: ദേശീയ അദ്ധ്യാപക പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന്

കണ്ണൂർ പുഴാതി ജി.യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ കെ.പി.സുനിൽ കുമാർ ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് ഇദ്ദേഹത്തിനു മാത്രമായിരുന്നു പുരസ്‌കാരം. സംസ്ഥാന അദ്ധ്യാപക അവാർഡും നേടിയിരുന്നു.

ഭാര്യ പി. പ്രിയ,മക്കളായ ഗോപിക വ‌ർമ്മ, ഗീതിക വർമ്മ എന്നിവ‌ർക്കൊപ്പമാണ് സുനിൽ കുമാർ ക ഡൽഹിയിലെത്തിയത്. അദ്ധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരടക്കം 82 പേർക്കാണ് ഇത്തവണ ദേശീയ പുരസ്‌കാരം സമ്മാനിച്ചത്.

പ്രധാന മന്ത്രി നരേന്ദ്രമോദി, ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. വിദ്യാ‌ർത്ഥികളിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടോയെന്ന് ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും, ലഹരിക്കടിമയായവരെ അതിൽ നിന്നു കരകയറാൻ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

Read News ⏭️

Back to top button