CINEMA

മോഹൻലാലിന്റെ 367ാം ചിത്രം ,​ സംവിധാനം വിഷ്ണുമോഹൻ ; പേര് നാളെ അറിയാം


മോഹൻലാൽ Image Credit : Facebook

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനുമായി മോഹൻലാൽ ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് നാളെ പ്രഖ്യാപിക്കും. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചു. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പ്രഖ്യാപനവും ഇതിനൊപ്പം ഉണ്ടാകും. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ പ്രഖ്യാപനം ചിങ്ങം ഒന്നിന് ആരംഭിച്ചിരുന്നു.

2022ലെ റഷ്യ – യുക്രെയിൻ യുദ്ധത്തിനിടെ യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’ ദൗത്യവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. സാധാരണ സൈനിക പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വൈകാരിക മുഹൂർത്തങ്ങൾക്കും ത്രില്ലർ ഘടകങ്ങൾക്കും പ്രാധാന്യം നൽകുന്നതായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. വൈശാഖ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഖലീഫയാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

RELATED TOPICS: MOHANLAL 357TH FILM, VISHNU MOHAN, MOHANLAL NEW MOVIE, MALAYALAM CINEMA, MOHANLAL UPCOMING FILM


Business ⏭️

Back to top button