NEWS

ഡൽഹിയിൽ കനത്ത മഴ: റെഡ് അലർട്ട്; വിമാനത്താവളത്തിൽ വെള്ളക്കെട്ട്, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു


ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഡൽഹി നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലടക്കം വെള്ളം കയറി. നിരവധി വിമാന സർവീസുകളെ മഴ ബാധിച്ചു. ഏതാനും സർവീസുകൾ വഴി തിരിച്ചുവിട്ടു.മുട്ടറ്റം നിറഞ്ഞ വെള്ളത്തിൽ യാത്രക്കാർ ട്രോളി ബാഗുകളുമായി വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 9 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ഇതിൽ ജയ്പുരിലേക്കുള്ള നാലും ലക്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങളും ഉൾപ്പെടുന്നു. വൈകിട്ട് മൂന്നര മുതൽ നാലര വരെയുള്ള വിമാന സർവീസുകളായിരുന്നു  ഇവ. ‘ഇതാദ്യമായാണ് ഇത്രയും വെള്ളം ഉയരുന്നത്. ഒന്നര മണിക്കൂറായി ഇവിടെ നിൽക്കുന്നു. വെള്ളം താഴ്ന്നതിനുശേഷം ആഗമന ഗേറ്റിനടുത്ത് എത്തേണ്ടതാണ്’– മാൻസി എന്ന യാത്രക്കാരി എഎൻഐയോടു പറഞ്ഞു.


Fashion ⏭️

Back to top button