NEWS

യുഡിഎഫ് മന്ത്രിസഭയ്ക്കുള്ള ആദ്യ ക്ലാസ് 15 വർഷം മുൻപ്; അന്ന് ഉമ്മൻ ചാണ്ടി ബോർഡിൽ കുറിച്ചത് ഇങ്ങനെ..


കോഴിക്കോട്∙ ‘ഇത് ഞങ്ങൾക്കെല്ലാം വളരെ നല്ല അനുഭവമായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് ഏറെ നന്ദി–’ 2011 ഓഗസ്റ്റ് 18ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഐഐഎമ്മിലെ ബോർഡിൽ ഇങ്ങനെ കുറിച്ചു. പിന്നാലെ പരിശീലനത്തിനു നന്ദി പറഞ്ഞുമന്ത്രിമാരായ ഷിബു ബേബി ജോൺ, പി.കെ.അബ്ദുറബ്ബ്, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, എം.കെ.മുനീർ, വി.കെ.ഇബ്രാഹിം കുഞ്ഞ്, കെ.എം.മാണി, കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ്, എ.പി.അനിൽകുമാർ, കെ.പി.മോഹനൻ, കെ.ബാബു തുടങ്ങിയവരും എഴുതി ഒപ്പിട്ടു. ഐഐഎമ്മിന്റെ അഭിമാനച്ചുമരിൽ ഇന്നും ആ ബോർഡ് ഉണ്ട്.15 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു മന്ത്രിസഭ ഐഐഎമ്മിൽ എത്തുമ്പോൾ, അന്നത്തെ പരിശീലനത്തിൽ പങ്കെടുത്ത 3 പേരാണു സംഘത്തിലുള്ളത് – പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, എ.പി.അനിൽകുമാർ എന്നിവർ. മന്ത്രിമാർക്കു പുറമേ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു.ഖേൽക്കർ, ഐഎംജി ഡയറക്ടർ ടിങ്കു ബിസ്വാൾ എന്നിവരും ചുരുക്കം ഉദ്യോഗസ്ഥരും പങ്കെടുക്കും.ക്ലാസ് എന്നു പറയാതിരിക്കുന്നതാണ് ഉത്തമം. ഞങ്ങളേക്കാൾ ഏറെ അനുഭവസമ്പത്തുള്ളവരാണു മന്ത്രിമാർ. പ്രായോഗികമായി എന്തൊക്കെ സാധ്യമാക്കാമെന്ന് അവർക്കു കൂടുതൽ ധാരണയുണ്ടാകും. അവരിൽ നിന്നു പരമാവധി ഗ്രഹിക്കുക, കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടേതായ മാർഗങ്ങൾ പകർന്നു കൊടുക്കുക… അങ്ങനെ പരസ്പര ആശയവിനിമയ സംവിധാനമാണ് ഒരുക്കുന്നത്. ദൈനംദിന ഭരണനിർവഹണത്തിന്റെ തിരക്കുകളിൽനിന്നു മാറിനിന്നു കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിനു കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കും. -: ദേബാശിഷ് ചാറ്റർജി (ഐഐഎം ഡയറക്ടർ)


Fashion ⏭️

Back to top button