NEWS
സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ട് ഒന്നരവർഷം; കണക്ക് അവതരിപ്പിച്ചില്ല; സിപിഎമ്മിൽ വിവാദം

കൊല്ലം ∙ ഒന്നരവർഷം മുൻപ് കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിന്റെ വരവുചെലവ് കണക്ക് ഇതുവരെ അവതരിപ്പിക്കാത്തത് സിപിഎമ്മിൽ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. കോടികൾ പിരിച്ച് 2025 മാർച്ച് 6 മുതൽ 9 വരെയാണു സംസ്ഥാന സമ്മേളനം നടത്തിയത്. സമ്മേളനം കഴിഞ്ഞാൽ മാസങ്ങൾക്കകം സ്വാഗതസംഘം വിളിച്ചുകൂട്ടി കണക്ക് അവതരിപ്പിക്കുന്നതും പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതുമാണു കീഴ്‌വഴക്കം. സമ്മേളനത്തിനുശേഷം മിച്ചംവന്ന ലക്ഷങ്ങൾ ജില്ലയിലെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നാണ് ഉയരുന്ന ആരോപണം.കണ്ണൂരിൽ സി.വി.ധനരാജ് രക്തസാക്ഷി– പാർട്ടി മന്ദിര നിർമാണ ഫണ്ടുകളിലെ തിരിമറികളെച്ചൊല്ലി നേതൃത്വം പ്രതിക്കൂട്ടിലായിട്ടും കണക്ക് ജനമധ്യത്തിൽ അവതരിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പിണറായി വിജയനെ പങ്കെടുപ്പിച്ച് പയ്യന്നൂരിൽ സിപിഎം കഴിഞ്ഞ ദിവസം വിശദീകരണയോഗം നടത്തിയെങ്കിലും വിവാദ ഫണ്ടുകളുടെ കണക്കിനെക്കുറിച്ചു പാർട്ടി നേതൃത്വം മിണ്ടിയിട്ടില്ല. ഇതിനു പിന്നാലെയാണ്, സംസ്ഥാന സമ്മേളനത്തിന്റെ കണക്കും പാർട്ടി അംഗങ്ങൾ അറിയാതെ പോകുന്നത്.
Fashion ⏭️


